കണ്ണു തുറക്കൂ, വിജയത്തിനുള്ള വഴി കാണാം
തങ്ങളുടെ പരിതഃസ്ഥിതികളെ അഭിമുഖീകരിക്കാന്‍ കഴിയാതെ അവയില്‍നിന്നെല്ലാം ഒളിച്ചോടുക എന്നത് ഇന്ന് നമ്മളില്‍ ഭൂരിഭാഗം ആളുകളുടെയും സഹജഭാവമാണ്. സ്വന്തം കര്‍ത്തവ്യങ്ങളില്‍നിന്നുപോലും ഒന്നു രക്ഷപ്പെട്ടുകിട്ടിയിരുന്നുവെങ്കില്‍ എന്ന് പലരും ആഗ്രഹിക്കുന്നു. ബാലബുദ്ധിയോടെ അതിനായി പലതും ചെയ്തുനോക്കുന്നു. പ്രയത്‌നങ്ങളെല്ലാം കണ്‍മുന്നില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതുകണ്ട് സ്വയം ദുഃഖിതനാകുന്നു. പ്രശ്‌നങ്ങളാകട്ടെ, ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടേ ഇരിക്കുന്നു. വീണ്ടും ഒളിച്ചോട്ടത്തിന് ശ്രമിക്കുന്നു. നോക്കൂ, എത്ര കാലം നമുക്കിങ്ങനെ ഒളിച്ചുനടക്കാന്‍ സാധിക്കും? കൂടിപ്പോയാല്‍ മരണംവരെ. എന്നാല്‍ അതുകൊണ്ട് എല്ലാം തീരുന്നുണ്ടോ? ഇല്ല, വീണ്ടും മറ്റൊരു ശരീരത്തില്‍ മറ്റൊരു പരിതഃസ്ഥിതിയിലേക്ക് ജനിച്ചുവീഴുന്നു. അവിടെയും ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍നിന്ന് രക്ഷ നേടാന്‍ വീണ്ടും ഈ ഒളിച്ചോട്ടം തുടരുന്നു. അതിന് ഒരവസാനമില്ല, അതുകൊണ്ടുതന്നെ വേദം പറയുന്നു, ജീവിതത്തിന്റെ അര്‍ഥമിരിക്കുന്നത് ഒളിച്ചോട്ടത്തിലല്ല, അഭിമുഖീകരണത്തിലാണ് എന്ന്. പരിതഃസ്ഥിതികളെ വേണ്ടരീതിയില്‍ വിശ്ലേഷണം ചെയ്ത് ധര്‍മമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് എന്ന്. അതിനാദ്യം വേണ്ടത് ഉണര്‍ന്നിരുന്ന് കാര്യങ്ങളെ വീക്ഷിച്ചറിയാനുള്ള മനസ്സാണ്...
ആചാര്യശ്രീ രാജേഷ്
ആചാര്യശ്രീ രാജേഷ്


Comments
Post a Comment