Skip to main content

Posts

Featured

ശാസ്ത്രനിഷ്ഠമാണ് മന്ത്രപാഠം... വിശ്വാസം മാത്രമല്ല...

 ആചാര്യശ്രീയുടെ ഏറ്റവും പുതിയ  " വേദമുണ്ട്, ജീവിതവിജയം നേടാൻ" എന്ന  ഗ്രന്ഥത്തിന്റെ ഒന്നാമത്തെ അധ്യായം തന്ന വായനാനുഭവത്തിന്റെ വെളിച്ചത്തിൽ... ശാസ്ത്രനിഷ്ഠമാണ് മന്ത്രപാഠം... വിശ്വാസം മാത്രമല്ല... സനാതനമെന്ന ജീവന സംസ്കാര പദ്ധതിയുടെ സകല ആചാരവിചാര വിശ്വാസ ധാരകളും പിറവിയെടുത്തിരിക്കുന്നത് മൂലസ്രോതസ്സായ ചതുർ വേദങ്ങളിലെ മന്ത്രങ്ങളിൽ നിന്നാണ്.സ്തുതി, ഈശ്വര പ്രാർത്ഥന, ഉപാസന തുടങ്ങിയ നിത്യ കർമ്മങ്ങളിൽ ആദ്ധ്യാത്മിക പുരോഗതിയുടെ ഓരോ ഘട്ടങ്ങളിലും മന്ത്ര അർത്ഥ ദർശന സിദ്ധി കൈവരിച്ചു നാം ദേവതാ സ്വരൂപത്തെ ഉള്ളിൽ പ്രകാശിപ്പിക്കുന്നു. നമ്മുടെ ഉള്ളിലെ ഗുണഗണങ്ങളെ പ്രോജ്വലിപ്പിക്കുവാൻ കഴിവുള്ള വിവിധ ഉപാസന പദ്ധതികൾ വേദമന്ത്രത്തിൽ നിന്ന് കടഞ്ഞെടുത്ത് അമൃത കുഭ സമാനം ആചാര്യശ്രീ നമുക്കായി സമർപ്പിച്ചിരിക്കുന്നു . ആ അമൃത കലശത്തിന്റെ പേരാണ് ..." വേദമുണ്ട് ,ജീവിത വിജയം നേടാൻ"... ഉപാസനാ മൂർത്തിയുടെ അഥവാ ദേവതയുടെ സ്വരൂപമെന്നാൽ അതു പ്രകാശിപ്പിക്കുന്ന വിഷയം എന്നാണ്  ആർഷ മതം .  ഒരു ദേവത പ്രകാശിപ്പിക്കുന്ന അല്ലെങ്കിൽ പ്രതിനിധാനം ചെയ്യുന്ന ഗുണം നിത്യോപാസനയിലൂടെ ഉപാസകനിലും വന്നു ചേരുന്നു ...

Latest Posts

ജാജ്വല്യമാനമാകട്ടെ നിങ്ങളുടെ ജീവിതം; അഗ്നിയെപ്പോലെ

ബലവും ഓജസ്സും നേടാനുള്ള മന്ത്രം

അറിയൂ, കുടുംബത്തിന്റെ മഹത്വം

കണ്ണു തുറക്കൂ, വിജയത്തിനുള്ള വഴി കാണാം

വിജയം നേടൂ; വേദവഴിയിലൂടെ

നമ്മിലെ ശക്തിയുടെ ഉറവിടത്തെ കണ്ടെത്തുക;

സ്വാഗതം; വിജയമന്ത്രങ്ങളുടെ രഹസ്യലോകത്തിലേക്ക്