നമ്മിലെ ശക്തിയുടെ ഉറവിടത്തെ കണ്ടെത്തുക;
നമ്മുടെ ഉള്ളിലേക്ക് അനേകം അസുരന്മാര്‍ വന്നുകയറാറുണ്ട്. പലപ്പോഴും നമ്മുടെ ദൗര്‍ബല്യങ്ങള്‍ ഓരോന്നായി തലപൊക്കും. ''എനിക്ക് വയ്യ, കഴിയില്ല, അയാള്‍ ശരിയല്ല, അയാളുടെ പ്രവൃത്തി ശരിയല്ല...'' അങ്ങനെ നിഷേധാത്മകതയുടെ, ദുഷ്ചിന്തകളുടെ ഒഴുക്ക് വന്നുതുടങ്ങും. ഇതാണ് അസുരന്മാര്‍. അന്യരില്‍ തെറ്റുമാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ പേരാണ് അസുരന്മാര്‍. വേവലാതികളുടെ പെരുമഴക്കാലം കെട്ടഴിക്കുന്ന ആ ആസുരികചിന്തയില്‍നിന്ന് മുക്തിനേടേണ്ടതുണ്ട്. ഉള്ളതിന്റെ നന്മയെ പാരാട്ടുന്നവരാണ് ദേവതകള്‍. നമ്മിലെ ശക്തിയുടെ ഉറവിടത്തെ കണ്ടെത്തുക; നമ്മുടെ ചെറിയ നന്മയെപ്പോലും കണ്ടെത്തുക, അന്യരിലെ നന്മയെ കണ്ടെത്തുക, ''എനിക്ക് കഴിയും; എന്റെ വിജയത്തിന് ഞാന്‍ തുടക്കമിടും'' എന്നിങ്ങനെ ചിന്തിക്കുന്നവരാണ് ദേവതകള്‍. അവനവന്റെ ബലഹീനത ഉത്തരോത്തരം വര്‍ധിച്ച് വര്‍ധിച്ച് ആസുരികതയുടെ കൊടുമുടിയില്‍ കയറിച്ചെന്ന് ആത്മഹത്യ ചെയ്യുന്നവര്‍ ചിന്തിക്കേണ്ടത്- ''ഇല്ല, താന്‍ മരിക്കില്ല; തനിക്ക് ജീവിതം വിജയിപ്പിക്കാനാകും, ഒന്നിനും ഒരു കുറവും വരില്ല. എന്റെ ഉള്ളില്‍ ഈ പ്രതിസന്ധികളെ ഒക്കെ അതിജീവിക്കാനുള്ള മാര്‍ഗമുണ്ട്, ശക്തിയുണ്ട്'' എന്നിങ്ങനെയായിരിക്കണം...
ആചാര്യശ്രീ രാജേഷ്



Comments
Post a Comment