വിജയം നേടൂ; വേദവഴിയിലൂടെ





സാധാരണ ജനങ്ങളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ അനേകം പ്രതിസന്ധികളുണ്ടെന്ന് നമുക്കു കാണാം. വിഭിന്ന പ്രകാരത്തിലുള്ള സമ്മർ‍ദങ്ങള്‍ അവരുടെ ജീവിതത്തെ വലയ്ക്കുന്നു, ഉലയ്ക്കുന്നു. ജീവിതംതന്നെ മത്സരപ്പാച്ചിലായി മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിതവിജയത്തിനുള്ള ബദല്‍ദര്‍ശനം എന്ന നിലയില്‍ സൃഷ്ടിയുടെ തുടക്കത്തിലുള്ളതും അതിനാല്‍ത്ത­ന്നെ അതിപ്രാചീനവുമായ വേദങ്ങളുടെയും വേദമന്ത്രങ്ങളുടെയും പ്രസക്തി എന്താണ്? 

വേദങ്ങളില്‍ അനേക ജ്ഞാനമുണ്ട്. സര്‍വ ജ്ഞാനത്തിന്റെയും തുടക്കം വേദമാണെന്ന് മനുസ്മൃതി1 പറയുന്നു. വേദങ്ങളില്‍ ഭൗതികവും ആധ്യാത്മികവും ദര്‍ശനപരവുമായ നിരവധി അറിവുകളുണ്ട്. അതില്‍ സാമ്പത്തിക ദർശനവും കൗടുംബിക ദർശനവും സാമൂഹിക ദർശനവുമെല്ലാമുണ്ട്. എല്ലാ ജ്ഞാനവും വേദത്തിലുണ്ടെങ്കില്‍ വ്യക്തിഗതമായ ജീവിത വിജയത്തിനുള്ള സൂത്രവാക്യങ്ങളും നമുക്ക് അതിൽ കണ്ടെത്താനാവുമെന്ന് നിസ്സംശയം പറയാം.
ഒരു മതത്തിന്റെയോ, ഒരു പ്രത്യേക വിഭാഗത്തിന്റെയോ കാഴ്ചപ്പാടുകളല്ല വേദങ്ങളിലുള്ളത്. വെള്ളത്തെപ്പോലെയും വായുവിനെപ്പോലെയും വെളിച്ചത്തെപ്പോലെയും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വേദം. വേദജ്ഞാനം സാര്‍വജനീനമായി എല്ലാവര്‍ക്കും ലഭിക്കണം. മതഗ്രന്ഥമായി വേദങ്ങളെ കാേണണ്ടതില്ല. അങ്ങനെ കണ്ടാലും കുഴപ്പമില്ല. പക്ഷേ അതിനെക്കാള്‍ എത്രയോ വലുതാണ് വേദങ്ങളിലെ ജ്ഞാനം...

ആചാര്യശ്രീ രാജേഷ് 

Comments