ജാജ്വല്യമാനമാകട്ടെ നിങ്ങളുടെ ജീവിതം; അഗ്നിയെപ്പോലെ



ജീവിതത്തില്‍ സമൃദ്ധി, ശ്രീ, ഐശ്വര്യം, കര്‍മകുശലത, ഉത്സാഹം തുടങ്ങിയവയൊക്കെ നേടിയെടുക്കാന്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്നു. ഇതെല്ലാം കൈവരിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഉന്നതമായ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അതിനുവേണ്ടി പ്രയത്‌നിച്ച് അത് സ്വായത്തമാക്കാന്‍ കഴിയുന്നത് സൗഭാഗ്യംതന്നെയാണ്. ആ സൗഭാഗ്യം നേടാന്‍ അഥര്‍വവേദം മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിയുണ്ട്. ആ വഴി യാത്ര ചെയ്താല്‍ നമുക്ക് അഗ്നിയെപ്പോലെ ദീപ്തനായി, സൗഭാഗ്യവാനായി, സമ്പന്നനായി ഉന്നതങ്ങളില്‍ വിരാജിക്കാനുള്ള ശക്തി കൈവരിക്കാനാകുമെന്ന് തീര്‍ച്ചയാണ്.

ആചാര്യശ്രീ രാജേഷ് 

Comments