ബലവും ഓജസ്സും നേടാനുള്ള മന്ത്രം
ജീവിതത്തില്‍ സന്തോഷവും ആനന്ദവും ആഗ്രഹിക്കാത്ത മനുഷ്യരില്ല. ധാരാളം പണമുണ്ടായാല്‍ സന്തോഷമുണ്ടാകും എന്നാണ് പൊതുവേയുള്ള ധാരണ. ചുറ്റുമൊന്നു നോക്കിയാല്‍ ഈ ധാരണ തെറ്റാണെന്നു കാണാം. ധാരാളം പണം ഉണ്ടായതുകൊണ്ടുമാത്രം ജീവിതത്തില്‍ സന്തോഷം ഉണ്ടാവണമെന്നില്ല. എല്ലാറ്റിലും ഉപരിയായി ഹൃദയത്തില്‍ സന്തോഷമുണ്ടാവണം. ഹൃദയം സന്തോഷഭരിതവും ശാന്തവുമാവുമ്പോഴാണ് യഥാര്‍ഥത്തില്‍ നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നത്.
എപ്പോഴാണ് നമുക്ക് ഹൃദയത്തില്‍ ശാന്തി നഷ്ടപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്മതുഷ്ടിയില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ അതായത് നമുക്ക് സന്തോഷമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍. അപ്പോള്‍ നമ്മുടെ ഹൃദയം മന്ത്രിക്കും അങ്ങനെ ചെയ്യരുതെന്ന്. എന്നാലും സാഹചര്യസമ്മര്‍ദ്ദംകൊണ്ട് അങ്ങനെയൊക്കെ ചെയ്തുപോകും. അത് പണത്തിനു വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് എന്തു തോന്നും എന്നു കരുതിയോ ഒക്കെ ആയിരിക്കും. കേവലം ലൗകികവും സ്വാര്‍ഥപരവും ആയ ചില കാര്യങ്ങള്‍ നേടിയെടുക്കാനായിരിക്കും ഈ വിട്ടുവീഴ്ച. എന്നാല്‍ ഇത്തരം തോന്നലുകളൊക്കെ ആത്മതുഷ്ടിയെ അഥവാ നമ്മുടെ ഹൃദയത്തിന്റെ സന്തോഷത്തെ നശിപ്പിക്കുന്നുവെങ്കില്‍ പിന്നീട് നമ്മള്‍ എത്ര സന്തോഷപ്പെടാന്‍ ശ്രമിക്കുമ്പോഴും ഈ ഒരു കുറ്റബോധം നമ്മെ അലട്ടിക്കൊണ്ടേയിരിക്കും.
സ്വാര്‍ഥതയെ ത്യജിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. സ്വാര്‍ഥതയെ ത്യജിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നാനാതരത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ വന്നുചേരും. നമ്മള്‍ ഓരോരുത്തരും വലിയ അഹംബോധത്തിന്റെ അഥവാ ഞാനെന്ന ഒരു ഭാവത്തിന്റെ കുട്ടയാണ്. അതിനാല്‍ നമ്മുടെ ഉള്ളില്‍ ഹൃദയത്തിന്റെ സന്തോഷം പലപ്പോഴും ആസ്വദിക്കാന്‍ കഴിയാത്ത ഒരു സ്ഥിതിയുണ്ട്. നമ്മുടെ ഉള്ളിലുള്ള അഹംബോധം (ego) നിരന്തരം നമ്മെ ചഞ്ചലപ്പെടുത്തിക്കൊണ്ടേയിരിക്കും. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ചാഞ്ചാടിക്കൊണ്ടേയിരിക്കും. കാരണം ഉള്ളിന്റെ ഉള്ളില്‍ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നില്ല...
ആചാര്യശ്രീ രാജേഷ്
ആചാര്യശ്രീ രാജേഷ്



Comments
Post a Comment